
രാമപുരം: രാമപുരത്തും പരിസര പ്രദേശങ്ങളിലും വ്യാപകമായി കാര്‍ഷിക വിളകള്‍ മോഷണം പോകുന്നത് പതിവാകുന്നു. മാസങ്ങളോളം നട്ടു നനച്ച് കര്‍ഷകര്‍ വളര്‍ത്തുന്ന വിളകള്‍ മോഷണം പോകുന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്.
കാലാവസ്ഥാവ്യതിയാനം മൂലവും, ഇടനിലക്കാരുടെ ചൂഷണം മൂലവും വലയുന്ന കര്‍ഷകര്‍ക്ക് വിളകള്‍ മോഷണം പോകുന്നത് ഇടിമിന്നല്‍ ഏറ്റതുപോലെയാണ്.
ഇളങ്കൂര് മറ്റത്ത് പുതുകുന്നേല്‍ ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന സ്ഥലത്തെ കപ്പയാണ് മോഷ്ടാക്കള്‍ എല്ലാ ദിവസവും നിരന്തരം മോഷ്ടിച്ചുകൊണ്ട് പോകുന്നത്. കര്‍ഷകനായ വടക്കേക്കുറ്റ് ജിന്നി തോമസാണ് പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലപ്പോഴായി നൂറുകണക്കിന് ചുവട് കപ്പ മോഷണം പോയി. അടിയന്തിരമായി മോഷ്ടാക്കളെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



