
കോട്ടയം: എവിടെ പോയി സര്‍ക്കാരിന്റെ കെ ഹോംസ് പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം നടപ്പാക്കുമെന്നു ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും പദ്ധതി പുറം ലോകം കണ്ടില്ല.
ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും കൊള്ള നിരക്കില്‍ നിന്നു സഞ്ചാരികള്‍ക്കു ആശ്വാസമാകുന്നതായിരുന്നു പദ്ധതി.
സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പിലാക്കുമെന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലാണ് പ്രഖ്യാപിച്ചത്.
കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകള്‍ക്കായി 5 കോടി രൂപ ബജറ്റില്‍ അനുവദിക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍ ആള്‍താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ നല്‍കുന്നതാണ് പദ്ധതി.
ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍ നിന്ന് മാതൃകകളും നടത്തിപ്പുരീതികളും സ്വീകരിച്ചുക്കൊണ്ട് മിതമായ നിരക്കില്‍ വീടുകളില്‍ താമസമൊരുക്കുക എന്നതാണ് പദ്ധതിയുടെ ഉള്ളടക്കം.
വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താന്‍ കഴിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കും.
ഫലം വിലയിരുത്തി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇന്നു കേരളത്തിലെ നല്ലൊരു ശതമാനം വീടുകളും ഒഴിഞ്ഞു കിടക്കുകയാണ്. വിദേശ കുടിയേറ്റം ശക്തമായതോടെയാണിത്.
ഈ വീടുകള്‍ പദ്ധതിക്കായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ വീട് മെയിന്റനന്‍സ് എന്ന വലിയ ചെലവ് പ്രവാസികള്‍ക്കു ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍, പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം കാണിച്ചില്ല.



