ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയില്‍ നഴ്സ് വീട്ടിൽ മാറ്റാരുമില്ലാത്ത സമയം ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു ; പാലാ പൊലീസിൽ പരാതിയുമായി യുവതി

Spread the love

കോട്ടയം : ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയില്‍ നഴ്സ് വീട്ടിൽ മാറ്റാരുമില്ലാത്ത സമയം ജ്യൂസിൽ മയക്കുമരുന്ന് നൽകി  പീഡിപ്പിച്ചതായി പരാതി.

video
play-sharp-fill

വ്യാപാരസ്ഥാപന ഉടമയായ യുവതിയാണ് പാലാ പൊലീസിൽ പരാതി നല്‍കിയത്.  പകല്‍സമയം വീട്ടില്‍ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം ‌പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

2024 ജൂലൈയിലാണ് സംഭവം, വീട്ടില്‍ താമസിച്ചാണ് മെയില്‍ നഴ്സ് ഭർതൃപിതാവിനെ പരിചരിച്ചിരുന്നത്. ഹോം നഴ്സ‌് പകല്‍ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നല്‍കിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു പരാതി. പീഡനം നടന്നതിനെ തുടർന്ന് ഇയാളെ ജോലിയില്‍നിന്നും പറഞ്ഞുവിട്ടതായും പരായില്‍ പറയുന്നു. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഴ്സിനു പുറമെ ഭർത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയില്‍ കേസെടുത്തതായും പ്രതികള്‍ ഒളിവിലാണെന്നും പാലാ ഡിവൈഎസ്പി കെ.സദൻ പറഞ്ഞു.