22 -ാം വയസിൽ അയൽവാസിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാടു വിട്ടു: മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് 23 വർഷം സുഖമായി കഴിഞ്ഞു; ഒടുവിൽ തേടിയെത്തിയ പൊലീസിനെ കണ്ട് ഞെട്ടി; എരുമേലി സ്വദേശിയുടെ പീഡനകഥയിൽ ട്വിസ്റ്റ് കൊണ്ടു വന്ന് കോട്ടയം ജില്ലാ പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: ചോരത്തിളപ്പുള്ള പ്രായത്തിൽ അയൽവാസിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാടു വിട്ട പ്രതി 23 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ നിന്നു പിടിയിൽ. 1996 ൽ യുവതിയെ പീഡിപ്പിച്ച ശേഷം രക്ഷപെട്ട എരുമേലി കല്ലട റോയി തോമസിനെ (45)യാണ് ഡൽഹിയിൽ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പരാതിക്കാരിയും, ആളുകളും തന്നെ മറന്ന കേസാണ് അതിസൂക്ഷ്മമായ നിരീക്ഷണത്തിലൂടെ പൊലീസ് സംഘം പിടികൂടിയത്.
വർഷങ്ങളായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ പെൻഡിംങ് കിടക്കുന്ന കേസുകളുടെ വിശദാംശങ്ങൾ ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ശേഖരിച്ചിരുന്നു. ഇതിനിടെയാണ് എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 23 വർഷമായി പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് കേസ് അന്വേഷിക്കുന്നതായി നാലംഗ സംഘത്തെ ഇദ്ദേഹം നിയോഗിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സന്തോഷ് കുമാർ എരുമേലി എസ്.എച്ച്.ഒ സി.ഐ ദിലീപ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐമാരായ എം.എ ബിനോയി, എ.ജെ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ് അഭിലാഷ്, സിവിൽ പോലീസ് ഓഫീസർ ശ്യാം എസ്സ് നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നാട്ടുകാരെയും അയൽവാസികളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെപ്പറ്റി സൂചനകളൊന്നും ലഭിച്ചില്ല. അച്ഛനും അമ്മയും മരണപ്പെട്ടപ്പോൾ സംസ്‌കാര ചടങ്ങുകൾക്കു പോലും പ്രതി എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് സംസ്ഥാനത്തിന് പുറത്തേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ഡൽഹിയിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് റോയി കഴിയുന്നതായി ഇതിനിടെ പൊലീസ് സംഘത്തിന് സൂചന ലഭിച്ചു. പ്രതിയുണ്ടെന്ന് ഉറപ്പാക്കും മുൻപ് തന്നെ അന്വേഷണ സംഘം ഡൽഹിയ്ക്ക് വണ്ടി കയറി. ഇവിടെ എത്തിയ ശേഷം 25 റോയിമാരുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ഡൽഹി പൊലീസും, മലയാളി അസോസിയേഷനുകളും ഇതിനു പൊലീസിനെ സഹായിച്ചു. എരുമേലിക്കാരനായ റോയിസ് തോമസ്എന്നൊരാൾ 12 വർഷങ്ങൾക്ക് മുൻപ് ഡൽഹിൽ എത്തിയതായും, ഇയാൾ കുടുംബത്തോടൊപ്പം ഡൽഹിയിൽ താമസിക്കുന്നുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷിച്ചതിൽ രണ്ടു പേരും ഒന്നാണെന്ന് കണ്ടെത്തി. തുടർന്ന് റോയിസ് തോമസിന്റെ ഫോട്ടോ ശേഖരിച്ച് നാട്ടിലേക്ക് വാട്ട്‌സ്ആപ്പു് വഴി അയച്ച് ഉറപ്പു് വരുത്തിയ ശേഷം അറസ്സു് ചെയ്യുകയായിരുന്നു. കേസ്സിൽ പ്രതിയാകുമ്പോൾ റോയിക്ക് 22 വയസ്സു് ആയിരുന്നു പ്രായം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Third Eye News Live
0