
ബംഗളൂരു: കല്യാണം കഴിഞ്ഞിട്ട് വെറും രണ്ട് മാസം, ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. പിന്നാലെ വിവരമറിഞ്ഞ വിവാഹബ്രോക്കറും ആത്മഹത്യ ചെയ്തു. കർണാടകയിലാണ് സംഭവം. കർണാടക സ്വദേശികളായ ഹരീഷ് (30), രുദ്രേഷ് (36) എന്നിവരാണ് മരിച്ചത്. ഹരീഷിന്റെ മരണത്തില്‍ ഭാര്യ സരസ്വതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
രണ്ടുമാസം മുൻപായിരുന്നു ഹരീഷിന്റെയും സരസ്വതിയുടെയും വിവാഹം. ജനുവരി 23ന് ക്ഷേത്രത്തില്‍ പോകുന്നുവെന്ന് പറഞ്ഞാണ് സരസ്വതി വീട്ടില്‍നിന്നിറങ്ങിയത്. തിരികെ വീട്ടില്‍ എത്താതിരുന്നതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സരസ്വതി കാമുകനായ ശിവകുമാറിനൊപ്പമാണ് പോയതെന്ന് കണ്ടെത്തി. ഇതറിഞ്ഞ് ഹരീഷ് സരസ്വതിയുടെ പേരെഴുതിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ വിവാഹബ്രോക്കറും സരസ്വതിയുടെ അമ്മാവനുമായ രുദ്രേഷും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
വിവാഹത്തിന് മുൻപുതന്നെ സരസ്വതി ശിവകുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഇക്കാര്യം ഹരീഷിന് അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സരസ്വതിയുടെ വീട്ടുകാരെ പറഞ്ഞുസമ്മതിപ്പിച്ച് ഹരീഷ് വിവാഹം ഉറപ്പിക്കുകയായിരുന്നു. രുദ്രേഷ് ആയിരുന്നു എല്ലാത്തിനും മുന്നില്‍ നിന്നിരുന്നത്. സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. മാനസിക പ്രയാസംമൂലമാണ് ഹരീഷും രുദ്രേഷും മരിച്ചത്. രണ്ടുപേരുടെയും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


