ഹാർട്ട് ബീറ്റ്സ് : സുവർണ്ണ ജൂബിലിയും സംഗീത സായാഹ്നവും ഫെബ്രുവരി 7 ന് കോട്ടയത്ത്

Spread the love

കോട്ടയം : ഇൻഡ്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ്ന്റെ ദേശീയ സംഗീത വിഭാഗമായ ” “ന്റെ സുവർണ്ണ ജൂബിലി ശുശ്രൂഷ ഫെബ്രുവരി 7 ശനിയാഴ്‌ച വൈകുന്നേരം 5.30ന്  കോട്ടയം സി എം എസ് കോളജ് ഗ്രേറ്റ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.

video
play-sharp-fill

റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ (ബിഷപ്പ്, സി.എസ്.ഐ. മദ്ധ്യ കേരളാ മഹായിടവക) പരിപാടി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ നി.വ.ദി. തോമസ്‌ മാർ തിമോഥിയോസ് മെത്രാപ്പോലീത്ത, (മലങ്കര യാക്കോബായ സുറിയാനി സഭ, കോട്ടയം ഭദ്രാസനം) അനുഗ്രഹപ്രഭാക്ഷണം നിർവഹിക്കും.

റവ. ഡോ. ജോ ജോസഫ് കുരുവിള (വികാരി, സെന്റ് തോമസ് മാർത്തോമ്മ ചർച്ച് പ്രൊഫസർ & റിസർച്ച് ഗൈഡ് FFRRC കോട്ടയം.) റവ. ജോമോൻ ജോസഫ് (കേരള സ്റ്റേറ്റ് ഓവർസിയർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ, കേരളാ റീജിയൺ) എന്നിവർ ആശംസകൾ അറിയിക്കുകയും പി. ഐ. വർഗ്ഗീസ് (സീനിയർ സ്റ്റാഫ് മെമ്പർ, ക്യാമ്പസ് ക്രൂസേഡ് )സമർപ്പണ ശുശ്രൂഷ നിർവഹിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരനൂറ്റാണ്ടു കാലത്തെ ഹാർട്ട് ബീറ്റ്സിന്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് നടത്തപ്പെടുന്ന സംഗീത സായാഹ്നവും പരിപാടിയിൽ  ഉണ്ടായിരിക്കും.