പുഴുങ്ങിയ മുട്ട എത്ര ദിവസം സുരക്ഷിതമായി സൂക്ഷിക്കാം?; ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അറിഞ്ഞിരിക്കാം

Spread the love

പുഴുങ്ങിയ മുട്ട എത്ര സമയം കേടാകാതെ സൂക്ഷിക്കാവുന്നതാണെന്ന് പലർക്കും സംശയമാണ്.

video
play-sharp-fill

ശരിയായ രീതിയില്‍ സൂക്ഷിക്കാത്ത പക്ഷം മുട്ട പെട്ടെന്ന് കേടാകും, അതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉയരും.

 

നന്നായി പുഴുങ്ങിയ മുട്ടകള്‍ ഫ്രിഡ്ജില്‍ ഏഴ് ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കല്‍ച്ചർ (USDA) പറയുന്നു. മുട്ടയുടെ തോട് കളഞ്ഞിട്ടുള്ളതായാലും അല്ലായാലും ഈ കാലപരിധി പ്രാബല്യത്തിലാണെന്ന് അവർ വ്യക്തമാക്കുന്നു. എന്നിരുന്നാലും, മുട്ടയുടെ തോട് ഒഴിവാക്കാതെ സൂക്ഷിക്കുന്നതാണ് അതിന്റെ രുചിയും ഗുണമേന്മയും നിലനിർത്താൻ ഏറ്റവും ഉചിതം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മുട്ട സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

1. പുഴുങ്ങിയ മുട്ട മുറിയിലെ താപനിലയില്‍ രണ്ട് മണിക്കൂറില്‍ അധികം വെക്കരുത്, ബാക്ടീരിയ വളർച്ച തടയാൻ.

 

2. ചൂടാറിയ മുട്ട ഉടൻ ഫ്രിഡ്ജിലേക്ക് മാറ്റുക.

 

3. ഫ്രിഡ്ജിന്റെ വാതിലിലുള്ള ഷെല്‍ഫുകളില്‍ മുട്ട സൂക്ഷിക്കുന്നത് ഒഴിവാക്കുക. കാരണം, വാതില്‍ തുറക്കുന്നതോടെ താപനില മാറി പോകും.

 

4. മുട്ടയുടെ തോട് കളഞ്ഞു കഴിഞ്ഞാല്‍, വായു കടക്കാത്ത കുപ്പിയില്‍ അടച്ച്‌ സൂക്ഷിക്കുക. ഇതുവഴി മുട്ട ഉണങ്ങുന്നത് തടയുകയും ദുർഗന്ധം വരുന്നത് പ്രതിരോധിക്കുകയും ചെയ്യും.