ഇടുക്കിയും ഏറ്റുമാനൂരും ചങ്ങനാശേരിയും കുട്ടനാടും കോണ്‍ഗ്രസിന് വേണം; സീറ്റുകള്‍ ബലമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നാല്‍ മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ജോസഫ് കടക്കുമോ?അടിയന്തര യോഗം വിളിച്ച് ജോസഫ് ഗ്രൂപ്പ്

Spread the love

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു.പിന്നാലെ കേരളാ കോണ്‍ഗ്രസ് ജോസഫിന്റെ അടിയന്തര നേതൃയോഗം നാളെ നടക്കും.

video
play-sharp-fill

ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോണ്‍ഗ്രസ് തിരികെ ആവശ്യപ്പെടുന്നത്.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യുഡിഎഫില്‍ എത്തിക്കാന്‍ നീക്കം സജീവമാണ്. ഇതിനിടെയാണ് ജോസഫ് ഗ്രൂപ്പിനെ പ്രകോപിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പല മണ്ഡലങ്ങളിലും അവർക്ക് ശക്തമായ സംഘടനാ സംവിധാനമില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് ജയിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ്.

നാല് സീറ്റുകൾ വിട്ടുനൽകുന്നതിന് പകരമായി പൂഞ്ഞാർ ഉൾപ്പെടെയുള്ള മറ്റ് ചില സീറ്റുകൾ കേരള കോൺഗ്രസിന് നൽകി ഒരു ഒത്തുതീർപ്പിലെത്താനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. പി.ജെ. ജോസഫുമായും മോൻസ് ജോസഫുമായും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് ഈ ആവശ്യം അറിയിച്ചതായാണ് വിവരം.