‘തെളിവിനായി സംഭാഷണം റെക്കോർഡ് ചെയ്യാൻ വെല്ലുവിളി, കാജലിനെ കൊലപ്പെടുത്താൻ പോകുകയാണ്, ഫോൺ കട്ടാകും മുൻപ് അലർച്ച കേട്ടു’; ഗർഭിണിയായ ഡൽഹി പൊലീസ് കമാൻഡോ കൊല്ലപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതിയുടെ സഹോദരൻ

Spread the love

ന്യൂഡൽഹി: ഡൽഹി പൊലീസ് കമാൻഡോ കാജൽ ചൗധരിയെ (27) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി സഹോദരൻ.

video
play-sharp-fill

കൊലപാതകത്തിന് മുൻപ് ഭർത്താവ് അങ്കുർ തന്നെ ഫോണിൽ വിളിച്ചിരുന്നെന്ന് യുവതിയുടെ സഹോദരൻ നിഖിൽ പറഞ്ഞു. അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ പറയാറില്ലായിരുന്ന കാജൽ, എന്നാൽ സംഭവദിവസം താൻ നേരിടുന്ന ദുരനുഭവങ്ങൾ പങ്കുവച്ചെന്നും ക്ഷുഭിതനായ അങ്കുർ ഫോൺ പിടിച്ചുവാങ്ങിയ ശേഷം സഹോദരിയെ കൊലപ്പെടുത്താൻ പോകുകയാണെന്ന് തന്നോടു പറഞ്ഞെന്ന് നിഖിൽ പറഞ്ഞു.

‘കഴിഞ്ഞ 22ന് രാത്രി പത്ത് മണിയോടെ സഹോദരിയുടെ ഭാർത്താവായ അങ്കുർ എന്നെ ഫോണിൽ വിളിച്ച് കാജൽ തർക്കിക്കുകയാണെന്ന് പറഞ്ഞു. പിന്നാലെ അങ്കുറിന്റെ കൈവശമായിരുന്ന ഫോൺ വാങ്ങിയ കാജൽ, എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാജലിന്റെ ചില പരാമർശങ്ങൾ അങ്കുറിനെ ചൊടിപ്പിച്ചു. ഫോൺ പിടിച്ചുവാങ്ങിയ അങ്കുർ, തെളിവിനായി തന്റെ സംഭാഷണം റെക്കോർഡ് ചെയ്തോളാൻ ആവശ്യപ്പെടുകയും കാജലിനെ കൊലപ്പെടുത്താൻ പോകുകയാണെന്ന് പറയുകയും ചെയ്തു.

ഫോൺ കട്ടാകുന്നതിന് മുൻപ് കാജലിന്റെ അലർച്ച ഞാൻ കേട്ടു. കുറച്ചു സമയത്തിനു ശേഷം അങ്കുർ വീണ്ടും വിളിച്ച് കാജലിനെ കൊലപ്പെടുത്തിയെന്നും ആശുപത്രിയിലേക്ക് വരാനും ആവശ്യപ്പെട്ടു. അയാൾ എന്റെ സഹോദരിയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസിനെയും കൂട്ടി ആശുപത്രിയിൽ എത്തിയപ്പോൾ അങ്കുറും കുടുംബാംഗങ്ങളും അവിടെയുണ്ടായിരുന്നു.’ – നിഖിൽ പറഞ്ഞു.

ഡംബൽ കൊണ്ടുള്ള ശക്തമായ അടിയെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കാജലിനെ 22-ന് രാത്രി ദ്വാരകയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. 25-ന്, കാജലിനെ ഗാസിയാബാദിലെ നെഹ്‌റു നഗറിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 27ന് രാവിലെ 6 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുറ്റകൃത്യം നടന്ന അന്നുതന്നെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത അങ്കുറിനെ ഡൽഹി കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നെന്നും കാജലിന്റെ മരണത്തെ തുടർന്ന് വധശ്രമക്കേസ് കൊലപാതക കേസാക്കിയെന്നും സ്പെഷ്യൽ പൊലീസ് കമ്മിഷണർ മധുപ് തിവാരി പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തിലെ ക്ലാർക്കാണ് ഭർത്താവ് അങ്കുർ. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കാജലിനു മർദനമേറ്റത്. പ്രണയത്തെ തുടർന്ന് 2023 നവംബറിൽ വിവാഹിതരായ ഇവർക്ക് ഒന്നര വയസുള്ള മകനുണ്ട്.