
പാലാ: ലുലു ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ എം.എ. യൂസഫലി ലുലു ഗ്രൂപ്പിന്റെ മുൻ ജീവനക്കാരനായിരുന്ന ചിറകണ്ടം പുത്തൻപുരയ്ക്കൽ ജോജോ ജേക്കബിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഉച്ചയ്ക്ക് 12.30ഓടെ രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങിയ അദ്ദേഹം ചിറകണ്ടത്തുള്ള പുത്തൻപുരയ്ക്കൽ ജോജോ ജേക്കബിന്റെ വീട്ടിലേക്കാണ് പോയത്. 26 വർഷത്തോളം ദുബായിയിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ മാനേജരായിരുന്നു ജോജോ ജേക്കബ്.
നിനച്ചിരിക്കാത്ത നേരത്ത് രാമപുരം ടൗണിനെ വട്ടമിട്ട് പറന്ന് ഹെലികോപ്ടർ സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് കൗതുകവും അമ്പരപ്പും നിറഞ്ഞ കാഴ്ചയായി. ഒന്നര മണിക്കൂറോളം ജോജോ ജേക്കബ്ബിന്റെ വീട്ടിൽ ചെലവഴിച്ച ശേഷം രണ്ട് മണിയോടെ യൂസഫലി മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


