
കൊച്ചി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായി കൊച്ചി, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളില്‍ നിന്നുള്ള വിമാന സമയക്രമം പ്രസിദ്ധീകരിച്ചു.
കൊച്ചിയില്‍ നിന്നുള്ള ആദ്യ വിമാനം ഏപ്രില്‍ 30ന് പുലർച്ചെ 2:30ന് പുറപ്പെടും. മെയ് 19 വരെയാണ് സർവ്വീ സുകള്. കണ്ണൂരില്‍ നിന്ന് മെയ് അഞ്ചിന് രാത്രി 11:30നാണ് ആദ്യ വിമാനം. 348 പേർക്ക് യാത്ര ചെയ്യാവുന്ന 13 വിമാനങ്ങളാണ് കണ്ണൂരില്‍ നിന്നുള്ളത്.
മെയ് 14ന് ഇവിടുത്തെ സർവ്വീസുകള്‍ സമാപിക്കും. കൊച്ചിയില്‍ നിന്ന് ഫ്ളൈ നാസും കണ്ണൂരില്‍ നിന്ന് ഫ്ളൈ അദീലും കാലിക്കറ്റില്‍ നിന്ന് ആകാശ എയറുമാണ് സർവ്വീസ് നടത്തുക. കാലിക്കറ്റിലെ സമയക്രമം ഉടൻ പ്രസിദ്ധീകരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
0കുറഞ്ഞ ദിവസത്തെ ഹജ്ജ് യാത്രയ്ക്കായി ഇത്തവണ ഒരുക്കിയിട്ടുള്ള ‘ഷോർട്ട് ഹജ്ജ് ‘ വിമാനങ്ങള്‍ കൊച്ചിയില്‍ നിന്ന് മേയ് 17, 18, 19 തിയ്യതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും ജിദ്ദയിലേക്കാണ് വിമാനങ്ങള്‍. ഹജ്ജ് കർമ്മങ്ങള്‍ പൂർത്തിയാക്കി മദീന വിമാനത്താവളത്തില്‍ നിന്നായിരിക്കും മടക്കയാത്ര.



