
കോട്ടയം: സംസ്ഥാന ബഡ്ജറ്റിൽ കോട്ടയത്തിന് പ്രതീക്ഷിച്ചത്ര കിട്ടിയില്ല.രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ജില്ലയ്ക്കു കാര്യമായ നേട്ടമില്ല. മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ക്കു കുറച്ചു തുകയും ഏതാനും ചിലപദ്ധതികളും മാത്രമാണ് അവതരിപ്പിക്കപ്പെട്ടത്.
റബർ താങ്ങുവിലയെപ്പറ്റി പരാമർശിക്കാത്ത ബഡ്ജറ്റിൽ പുതിയ പദ്ധതികളായി ഇടംപടിച്ചത് കുമരകത്ത് ഹെലിപ്പാഡും കോട്ടയം ചെറിയപള്ളി ടൂറിസം പദ്ധതിയും.
ശബരി റെയിലിനെ തഴഞ്ഞപ്പോൾ വിമാനത്താവളം പദ്ധതിക്ക് നാമമാത്ര തുകയുണ്ട്. വെള്ളൂർ കെ.പി.പി.എല്ലിന്റെ തുടർ വികസനത്തിനും പണം അനുവദിച്ചിട്ടുണ്ട്. എം.സി റോഡ് നാലുവരിയാക്കാൻ 5217 കോടി രൂപ അനുവദിച്ചതിനാൽ ചങ്ങനാശേരി- കൂത്താട്ടുകുളം എം.സി റോഡിന്റെ വികസനം ജില്ലയ്ക്ക് നേട്ടമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ജനറൽ ആശുപത്രിക്ക് 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്കോസ്) 10 കോടിയും അനുവദിച്ചിട്ടുണ്ട്.
പത്തനംതിട്ട -കോട്ടയം തീർത്ഥാടന പാതയ്ക്ക് 15 കോടിയും ഉദയനാപുരം -നേരെ കടവ് റോഡിന് 10 കോടിയും ചെമ്പ് കാട്ടിക്കുന്നിൽ കളിസ്ഥലത്തിന് 1.50 കോടിയും അനുവദിച്ചിട്ടുണ്ട്.
പ്രഖ്യാപനങ്ങൾ
മീനച്ചിൽ വാലി പദ്ധതിക്ക് 2.50 കോടി
സയൻസ് സിറ്റിക്ക് 30.70 കോടി
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിട്യൂട്ട്: 11.50 കോടി
മെഡിക്കൽ കോളേജിൽ ആശുപത്രി മാലിന്യസംസ്‌കരണം :22 കോടി
ട്രാവൻകൂർ സിമന്റസ് :4.88 കോടി
ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി ശാക്തീകരണത്തിന് :20 കോടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിന്: 7 കോടി വലവൂർ ഐ.ഐ.ഐ.ടി:16.95 കോടി



