ക്ഷേത്ര വിഗ്രഹത്തിലെ  സ്വര്‍ണമാലകള്‍ കവര്‍ന്നു; പകരം മുക്കുപണ്ടം ചാര്‍ത്തി, പൂജാരി അറസ്റ്റില്‍; സ്വർണം പൊലീസ് കണ്ടെടുത്തു

Spread the love

അമ്പലപ്പുഴ: മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയില്‍നിന്ന് താലിയോടുകൂടിയ രണ്ട് സ്വർണമാലകള്‍ കവർന്ന് പകരമായി മുക്കുപണ്ടം ചാർത്തിയ കേസിൽ പൂജാരി അറസ്റ്റില്‍. സംഭവത്തിൽ സ്വർണം പൊലീസ് കണ്ടെടുത്തു.

video
play-sharp-fill

അമ്പലപ്പുഴ സിഐ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാടുള്ള സ്വർണാഭരണശാലയില്‍നിന്നാണ് മാലകള്‍ കണ്ടെടുത്തത്. കേസിലെ പ്രതിയായ ക്ഷേത്രം പൂജാരി പാലക്കാട് പട്ടാമ്ബി സ്വദേശി ശ്രീകുമാറുമായി (46) നടത്തിയ തെളിവെടുപ്പിലാണ് തൊണ്ടിമുതല്‍ കണ്ടെത്തിയത്.

രണ്ടര ലക്ഷം രൂപ വിലവരുന്ന 17 ഗ്രാം സ്വർണാഭരണങ്ങളാണ് ശ്രീകുമാർ കവർന്നത്. ഇയാള്‍ പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നേരത്തെ ക്ഷേത്രത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തില്‍ സ്വർണത്തിന് പകരം മുക്കുപണ്ടം ചാർത്തിയതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ അമ്ബലപ്പുഴ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് നിർണായക വിവരങ്ങള്‍ ലഭിച്ചത്.

ഒമ്ബത്ം എട്ടും ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ പ്രതി പട്ടാമ്ബിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഭാര്യയുടെ പേരില്‍ 35,000 രൂപയ്ക്ക് പണയം വെച്ചിരുന്നു. പിന്നീട് പണയത്തുകയടച്ച്‌ തിരിച്ചെടുത്ത സ്വർണം പാലക്കാടുള്ള സ്വർണാഭരണശാലയില്‍ വില്‍ക്കുകയായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു.