പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും വൈഎംഎ ഗ്രന്ഥശാലയും സംയുക്തമായി റിപ്പബ്ലിക് വാർഷികാഘോഷം ബി.എഡ് കോളേജ് ഹാളിൽ നടത്തി

Spread the love

പായിപ്പാട് : കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും വൈഎംഎ ഗ്രന്ഥശാലയും സംയുക്തമായി റിപ്പബ്ലിക് വാർഷികാഘോഷം ബി.എഡ് കോളേജ് ഹാളിൽ നടന്നു

video
play-sharp-fill

ഇന്ന് രാവിലെ 10 ന് നടന്ന വാർഷികാഘോഷം സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ അധ്യക്ഷത വഹിച്ചു.

ദേശഭക്തിഗാനമത്സരം ജില്ലാപഞ്ചായത്ത് അംഗം വിനു ജോബ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻ്റ് ഇസ്മായിൽ പാറയ്ക്കൽ ഡോ: വർഗ്ഗീസ് ജോർജിനെ ഷാൾ അണിയിച്ച് ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ത്യേസ്യാമ്മ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസഫ് തോമസ്, മനോജ് ,ഗ്രന്ഥശാല ഭാരവാഹികളായ താലൂക്ക് ജോയിൻ സെക്രട്ടറി സിപി ഷറഫുദ്ദീൻ, പ്രസിഡൻ്റ് ഇസ്മായിൽ പാറയ്ക്കൽ, ഡോ. പ്രിജിമോൾ അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് കെ എ . അഷറഫ് കുട്ടി, സെക്രട്ടറി എം ടി ഋഷി കുമാർ, രമേശ് ചെങ്കിലാത്ത്,സുഭാഷ് വിരുത്തി യിൽ , റ്റി.എ ഷാജഹാൻ, ജോജി. എം ജോസഫ്, സുശീലാ ലൂയിസ്,ആനി.എം ജോസഫ്, റ്റി.പി പ്രസന്ന , പി.ജെ ജോസഫ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.

രണ്ടുമണിക്ക് നടന്ന സെമിനാറിൽ ഭരണഘടനയും വെല്ലുവിളികളും എന്ന വിഷയത്തിൽ അഡ്വ:സജി  കെ. ചേരമൻ വിഷയം അവതരിപ്പിച്ചു.  ഇസ്മായിൽ പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ സെമിനാർ ഉദ്ഘാടനം ചെയ്തു.

ദേശഭക്തിഗാന മത്സരത്തിൽ സ്കൂൾ വിഭാഗത്തിൽ എം.എസ്. റ്റി പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും പായിപ്പാട് ഗവ:ഹൈസ്ക്കൂളും വാരിക്കാട് സിറിയൻ ജാക്ക ബൈറ്റ് പബ്ലിക് സ്കൂളും രണ്ടാം സ്ഥാനങ്ങളും കരസ്ഥമാക്കി.

കോളേജ് വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ പായിപ്പാടും രണ്ടാം സ്ഥാനം കോളേജ് ഓഫ് അമാൻ പായിപ്പാടും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു