ഓയില്‍ ക്ലെൻസറോ വാട്ടര്‍ ക്ലെൻസറോ? നിങ്ങളുടെ ചര്‍മ്മത്തിന് യോജിച്ച ‘ക്ലെൻസര്‍’ എങ്ങനെ തിരഞ്ഞെടുക്കാം; അറിയേണ്ട കാര്യങ്ങള്‍ ഇതാ

Spread the love

കോട്ടയം: ചർമ്മസംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ക്ലെൻസിംഗ് അഥവാ മുഖം വൃത്തിയാക്കല്‍. എന്നാല്‍ ഇന്ന് വിപണിയില്‍ എണ്ണമറ്റ ക്ലെൻസറുകള്‍ ലഭ്യമാണ്.

video
play-sharp-fill

പ്രധാനമായും ഓയില്‍ ബേസ്ഡ് , വാട്ടർ ബേസ്ഡ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ഇവയെ തിരിക്കാറുള്ളത്. പലപ്പോഴും ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ തെറ്റായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്തേക്കാം. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും അവയുടെ ഗുണദോഷങ്ങളും വിശദമായി പരിശോധിക്കാം.

എന്താണ് ഓയില്‍ ക്ലെൻസർ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണയില്‍ ലയിക്കുന്ന അഴുക്കുകളെ നീക്കം ചെയ്യാനാണ് ഓയില്‍ ക്ലെൻസറുകള്‍ ഉപയോഗിക്കുന്നത്. സസ്യങ്ങളില്‍ നിന്നോ മറ്റോ വേർതിരിച്ചെടുക്കുന്ന എണ്ണകള്‍ പ്രധാന ചേരുവയായി വരുന്ന ഇവ ചർമ്മത്തിലെ കഠിനമായ അഴുക്കുകളെ അലിയിച്ചു കളയുന്നു. നമ്മുടെ ചർമ്മം ഉല്പാദിപ്പിക്കുന്ന എണ്ണയെയും, നാം ഉപയോഗിക്കുന്ന വാട്ടർപ്രൂഫ് മേക്കപ്പിനെയും, സണ്‍സ്‌ക്രീനിലെ ഘടകങ്ങളെയും ഓയില്‍ ക്ലെൻസർ വേഗത്തില്‍ അലിയിക്കുന്നു.

വരണ്ട ചർമ്മമുള്ളവർക്കും കനത്ത രീതിയില്‍ മേക്കപ്പ് ഉപയോഗിക്കുന്നവർക്കും ഇത് മികച്ചതാണ്. ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം നിലനിർത്താൻ ഇവ സഹായിക്കുന്നു. ഇത് ചർമ്മത്തെ വലിഞ്ഞുമുറുക്കില്ല . കഠിനമായി തേച്ചുരയ്ക്കാതെ തന്നെ മേക്കപ്പ് നീക്കം ചെയ്യാം.

എന്താണ് വാട്ടർ ബേസ്ഡ് ക്ലെൻസർ?

വെള്ളം പ്രധാന ചേരുവയായി വരുന്ന ഇവ സാധാരണ ഫേസ് വാഷുകളായിട്ടാണ് അറിയപ്പെടുന്നത്. ഇവ ജെല്‍ രൂപത്തിലോ ഫോം രൂപത്തിലോ ലഭ്യമാണ്. വെള്ളത്തില്‍ ലയിക്കുന്ന അഴുക്കുകള്‍, വിയർപ്പ്, പരിസ്ഥിതിയിലെ പൊടിപടലങ്ങള്‍ എന്നിവ നീക്കം ചെയ്യാനാണ് വാട്ടർ ക്ലെൻസറുകള്‍ മികച്ചത്. ചർമ്മത്തിലെ ബാക്ടീരിയകളെയും മറ്റ് മാലിന്യങ്ങളെയും ഇവ ആഴത്തില്‍ വൃത്തിയാക്കുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്കും, മുഖക്കുരുവിന് സാധ്യതയുള്ളവർക്കും വാട്ടർ ക്ലെൻസറുകളാണ് കൂടുതല്‍ അനുയോജ്യം. മുഖത്തെ എണ്ണമയം പൂർണ്ണമായും നീക്കി ഉന്മേഷം നല്‍കുന്നു. സുഷിരങ്ങള്‍ക്കുള്ളിലെ അഴുക്ക് കളയാൻ ഇവ സഹായിക്കുന്നു.

ഓയില്‍ വേഴ്സസ് വാട്ടർ: പ്രധാന വ്യത്യാസങ്ങള്‍

ഓയില്‍ ക്ലെൻസറുകള്‍ ചർമ്മത്തിന് മുകളിലെ ‘എണ്ണമയമുള്ള’ മാലിന്യങ്ങളെ നീക്കം ചെയ്യുമ്പോള്‍, വാട്ടർ ക്ലെൻസറുകള്‍ ചർമ്മത്തിലെ ‘ജലാംശമുള്ള’ മാലിന്യങ്ങളെയാണ് നീക്കം ചെയ്യുന്നത്. വെറുമൊരു വാട്ടർ ക്ലെൻസർ ഉപയോഗിച്ച്‌ വാട്ടർപ്രൂഫ് സണ്‍സ്‌ക്രീനോ മേക്കപ്പോ പൂർണ്ണമായി നീക്കാൻ സാധിക്കില്ല. അതുപോലെ, വിയർപ്പും പൊടിയും നീക്കം ചെയ്യാൻ ഓയില്‍ ക്ലെൻസർ മാത്രം ഉപയോഗിക്കുന്നത് പൂർണ്ണമായ ഫലം നല്‍കില്ല.

നിങ്ങളുടെ ദൈനംദിന ശീലങ്ങള്‍ അനുസരിച്ച്‌ വേണം ഇത് തീരുമാനിക്കാൻ. നിങ്ങള്‍ സണ്‍സ്‌ക്രീനോ മേക്കപ്പോ ഉപയോഗിക്കുന്ന ആളാണെങ്കില്‍ രാത്രിയില്‍ ഒരു ഓയില്‍ ക്ലെൻസർ അത്യാവശ്യമാണ്. എന്നാല്‍ രാവിലെ മുഖം കഴുകാൻ ഒരു ലൈറ്റ് വാട്ടർ ബേസ്ഡ് ക്ലെൻസർ മാത്രം മതിയാകും. അമിതമായി വാട്ടർ ക്ലെൻസർ ഉപയോഗിക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക സുരക്ഷാ പാളിയെ തകരാറിലാക്കുമെന്ന കാര്യം മറക്കരുത്.