കെപിഎൽ കൾച്ചറൽ സൊസൈറ്റിയുടെ ഗാന്ധി രക്തസാക്ഷി ദിനാചരണ സമ്മേളനം നാളെ കോട്ടയത്ത്: മുഖ്യാതിഥിയായി സാമൂഹ്യ പ്രവർത്തക ദയാബായ്

Spread the love

കോട്ടയം: കോട്ടയം കെപിഎസ്സ് മേനോൻ ഹാളിൽ കെപിഎൽ കൾച്ചറൽ സൊസൈറ്റി നാളെ നടത്തുന്ന ഗാന്ധി രക്തസാക്ഷി ദിനാചരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാഭായ് പങ്കെടുക്കുമെന്ന് കെപിഎൽ കൾച്ചറൽ സൊസൈറ്റി ഭാരവാഹികൾ.

video
play-sharp-fill

വൈകുന്നേരം അഞ്ചുമണിക്ക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഗാന്ധിരക്തസാക്ഷി അനുസ്മരണത്തിൽ ദയാഭായിയോടൊപ്പം മുൻ കേരള നിയമസഭ സ്പീക്കർ വി എം സുധീരൻ പ്രമുഖ ഗാന്ധിയൻ ഡോ.എംപി മത്തായി അഡ്വ.വി.ബി ബിനു കെ സി വിജയകുമാർ ഫാ.ഡോ. എം പി ജോർജ് എന്നിവർ സംസാരിക്കും.

തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ തീയറ്റേഴ്‌സ് അവതരിപ്പിക്കുന്ന ഗാന്ധി നാടകവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group