
പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസില്‍ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്.
പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. 2018ല്‍ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് വാറൻ്റ്.
ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ കോടതി മുൻപാകെ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതിയുടെ ഉത്തരവ്. 2018ല്‍ ഷൊർണൂരിലെ അന്നത്തെ എംഎല്‍എക്കെതിരായ സ്ത്രീപീഡന കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും. ദേശീയപാത ഉപരോധിച്ച കേസിന് കോടതി അറസ്റ്റ് വാറൻ്റ് നല്‍കിയതിനെ തുടർന്ന് ഷാഫി പറമ്പില്‍ എംപി കഴിഞ്ഞദിവസം പാലക്കാട് കോടതിയില്‍ ഹാജരായി ശിക്ഷ അനുഭവിച്ചിരുന്നു.



