‌വ്യാജ ലൈസൻസ് തട്ടിപ്പ് കേസ്: തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ കൂടി സസ്പെൻഡ് ചെയ്തു

Spread the love

മലപ്പുറം: വ്യാജ ലൈസൻസ് തട്ടിപ്പ് കേസില്‍ മലപ്പുറം തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ കൂടി സസ്പെൻഡ് ചെയ്തു.

video
play-sharp-fill

മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ സി ബിജുവിനെ ആണ് സസ്പെൻഡ് ചെയ്തത്. ഇതോടെ, രണ്ട് എംവിഐമാരും ഒരു ക്ലർക്കുമാണ് സസ്പെൻഷനില്‍ ആയിരിക്കുന്നത്.

എംവിഐ ജോർജിനെയും ക്ലർക്ക് നജീബിനെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. മൈസൂരില്‍ നിന്നും സംഘടിപ്പിക്കുന്ന ലൈസൻസില്‍ മേല്‍വിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റാൻ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനില്‍ക്കുന്നുവെന്നാണ് വിവരം.

തട്ടിപ്പില്‍ മോട്ടോർ വാഹന വകുപ്പിൻ്റെ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു.