
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പരാതിയില്‍ നിയമസഭാ എത്തിക്സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് യോഗം ചേരും. ഡികെ മുരളി നല്‍കിയ പരാതിയാണ് കമ്മിറ്റി പരിഗണിക്കുക. തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കുന്നതിനാല്‍ രാഹുലിനെ അയോഗ്യനാക്കണമെന്ന ആവശ്യമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
പരാതിയുമായി ബന്ധപ്പെട്ട് രാഹുലിന്റെ വാദവും കേട്ട ശേഷമായിരിക്കും കമ്മിറ്റിയുടെ തുടര്‍നടപടികള്‍. നടപടിക്രമങ്ങള്‍ സങ്കീര്‍ണ്ണമായതിനാല്‍ നിലവിലെ നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് അന്തിമ തീരുമാനം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
നിയമസഭയുടെ പെരുമാറ്റ ചട്ടം പ്രകാരം, ഗുരുതര കുറ്റങ്ങളില്‍ തുടര്‍ച്ചയായി പ്രതിയായ എംഎല്‍എയെ അയോഗ്യനാക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിലവിലുണ്ട്. സ്പീക്കര്‍ പരാതി പരിഗണിച്ച് പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് വിടുകയും, തുടര്‍ന്ന് സഭയ്ക്ക് അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുകയും ചെയ്യാം. രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അയോഗ്യതാ നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാല്‍ രാഷ്ട്രീയ തീരുമാനം എടുക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


