മദ്യം കുടിച്ചതിനെ ചൊല്ലി തർക്കം; സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എലിക്കുളം സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം അഡീഷണൽ ജില്ലാ കോടതി

Spread the love

കോട്ടയം: സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും, രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി കെ ലില്ലി.

video
play-sharp-fill

എലിക്കുളം ആളു റുമ്പ് കരയിൽ പടിഞ്ഞാറ്റമല ഭാഗത്ത് ചിറ്റക്കാട്ട് വീട്ടിൽ മാത്യു തോമസ് (57) ആണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

പ്രതി വാങ്ങിവച്ചിരുന്ന മദ്യം സഹോദരനായ ജോയി എടുത്ത് കുടിച്ചതിനുപകരമായി 1000 രൂപ പണമായി ചോദിച്ചത് കൊടുക്കാത്തതിലുള്ള വിരോധം മൂലം തന്റെ പണി ആയുധമായ കൈക്കോടലി കൊണ്ട്
വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 വകുപ്പു പ്രകാരമാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ആഗസ്റ്റ് 19-ാം തീയതിയാണ്
കേസിന് ആസ്പദമായ സംഭവം നടന്നത്. പൊൻകുന്നം പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന അഭിലാഷ് കെ രജിസ്റ്റർ ചെയ്ത കേസിൽ പൊൻകുന്നം
എസ് എച്ച് ഒ ആയിരുന്ന സുബ്രഹ്മണ്യൻ ടി ടി (SSB IP Kottayam) ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെയും 16 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. മീരാ രാധാകൃഷ്ണൻ, അഡ്വ. അർജ്ജുൻ വി എസ് എന്നിവർ ഹാജരായി.