ആയിരം രൂപ വർധനവിൽ ആശമാർ തൃപ്തരല്ല: പ്രക്ഷോഭം തുടരും: തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരേ ഇറങ്ങും: അടുത്ത മാസം സെക്രട്ടറിയറ്റ് മാർച്ച്

Spread the love

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റില്‍ ആശമാർക്ക് ആശ്വാസം. ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു.

video
play-sharp-fill

വർധനവിനെ സ്വാഗതം ചെയുന്നുവെന്ന് ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു.
പക്ഷെ തൃപ്തി ഇല്ല. 21000 രൂപയാണ് ഡിമാൻഡ് ചെയ്തിരുന്നത്. എന്നാല്‍ ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്‌ഥാന സർക്കാർ ആണെന്ന് സമ്മതിക്കേണ്ടി വന്നു.

സമരം ന്യായമാണ് എന്ന് സർക്കാർ സമ്മതിച്ചു. ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പിലെ നിലപാടുകള്‍ക്ക് മാറ്റം ഉണ്ടാകില്ല. സർക്കാരിന് എതിരെ പ്രചാരണത്തില്‍ ഇറങ്ങാൻ സർക്കാർ തന്നെ നിർബന്ധിക്കുന്നതാണ്. സമരം

തുടരും, സെക്രട്ടറിയേറ്റ് മാർച്ച്‌ അടുത്ത മാസം സംഘടിപ്പിക്കുമെന്നും ആശാ വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു.