
കുമരകം : ഇടിക്കൂട്ടിലെ പെൺ പെരുമ വീണ്ടും കുമരകത്തേക്ക് .കരാട്ടെയിൽ ‘ഫസ്റ്റ് ഡാൻ’ (ഷോ ഡാൻ) ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി അഗിനേഷ്മ സന്തോഷ്. കുമരകം
ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അഗിനേഷ്മ, ഒക്കിനാവ കൈ ഹോ ജുകു കരാട്ടെ ഡോ സ്കൂൾ നടത്തിയ
പരീക്ഷയിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ 26-ന് മാഞ്ഞൂരിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ അനിൽകുമാർ ബ്ലാക്ക് ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം കുഴിയാത്ത് സന്തോഷ് കെ.പി – രശ്മി ദമ്പതികളുടെ മകളായ അഗിനേഷ്മ, ഷിഹാൻ അജിത് കുമാർ, സെൻസെയ് അജിമോൻ സി.പി എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്.
ആയോധനകലയിലൂടെ ആത്മവിശ്വാസവും ഏകാഗ്രതയും വളർത്തിയെടുക്കാമെന്ന് ഈ നേട്ടത്തിലൂടെ അഗിനേഷ്മ തെളിയിക്കുന്നു.



