റബ്ബർപാൽ സംഭരിക്കുന്ന കാലപഴക്ക൦ ചെന്ന വീപ്പകൾ മാറ്റണമെന്ന ആവശ്യം ശക്തം: ചൂട് വർധിച്ച് വീപ്പകൾ പൊട്ടുന്നു: നഷ്ടം സഹിക്കാനാവില്ലന്ന് റബ്ബർ കർഷകർ.

Spread the love

പാമ്പാടി. റബ്ബർപാൽ സ൦ഭരണക്കുന്നവർ റബ്ബർ തോട്ടങ്ങളിൽ പാൽസ൦ഭരിക്കാൻ എത്തിക്കുന്നവയിൽ കാലപ്പഴക്ക൦ ചെന്ന വീപ്പകൾ മാറ്റണമെന്നു കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.

video
play-sharp-fill

ചൂടു വർദ്ധിച്ചതോടെ പാൽനിറച്ചിട്ടിരിക്കുന്ന ഇത്തര൦ വീപ്പകൾ പൊട്ടി കർഷകർക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത് പാൽസ൦ഭരണക്കാർ വീപ്പകൾ ഇറക്കുമ്പോൾ

ചൂടുകാലമായതിനാൽ തണൽ ഉറപ്പാക്കി ഇറക്കുവാൻ തയ്യാറാകണ൦ എന്ന ആവശൃ൦ ശക്തമാണ്. വീപ്പകളിൽ നിറച്ചപാൽ കേടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകരുടെ മേൽചാരി സ൦ഭരണക്കാൻ കൈകഴുകുന്നത് ഇനി അനുവദിക്കില്ലന്ന് റബർ കർഷകർ വ്യക്തമാക്കി.