അടുത്ത മെയ് മാസത്തിൽ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ സമ്പൂർണ്ണ ബജറ്റ് എങ്ങനെയാണ് അവതിരിപ്പിക്കുന്നതെന്ന് മുൻ ഡിജിപി ഡോ. ടി. പി സെൻകുമാർ: ഇതൊരു തട്ടിപ്പ് ബജറ്റാണന്ന് അദ്ദേഹം പറഞ്ഞു.

Spread the love

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമർശിച്ച്‌ മുൻ ഡിജിപി ഡോ. ടി. പി സെൻകുമാർ. പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങള്‍ മാത്രം ശേഷിക്കെ സമ്പൂർണ്ണ ബജറ്റ് എങ്ങനെയാണ് അവതിരിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

video
play-sharp-fill

ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള തട്ടിപ്പാണിതെന്നും ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനുള്ള ഒരു അവസരമായിട്ടാണ് പിണറായി മന്ത്രിസഭ ഇതിനെ കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഡോ. ടി. പി സെൻകുമാറിന്റെ കുറിപ്പ്
കേരള ബഡ്ജറ്റ് എന്ന തട്ടിപ്പ്. വോട്ട് ഓണ്‍ അക്കൗണ്ട് മാത്രം വേണം. മെയ് മാസം വരെ മാത്രം ആയുസുള്ള പിണറായി മന്ത്രിസഭ എങ്ങനെയാണ് ഒരു ഫുള്‍ ബജറ്റ് അവതരിപ്പിക്കുന്നത് ?കാരണം ഇതിന് യാതൊരുവിധ സാധുതയുമില്ല. കാരണം ഇലക്ഷൻ വന്ന് പുതിയ ഗവണ്‍മെന്റ് വരുമ്ബോള്‍ ആ പുതിയ ഗവണ്‍മെന്റിന് ഇതൊന്നും ബാധകമല്ല. അവർ പുതിയ ബജറ്റ് അവതരിപ്പിക്കും. അപ്പോള്‍ ഇതൊരു തട്ടിപ്പാണ്. വോട്ട് ഓണ്‍ അക്കൗണ്ട് ആണ് വാസ്തവത്തില്‍ അവതരിപ്പിക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് ഫുള്‍ ബജറ്റ് അവതരിപ്പിച്ചു ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളൊക്കെ പ്രഖ്യാപിക്കുന്നതിനുള്ള ഒരു അവസരമായിട്ട് എടുക്കുന്നത് വളരെ തെറ്റായ ഒരു പ്രവണതയാണ്.അതുകൊണ്ട് ഈ കേരള ബജറ്റില്‍ യാതൊരുവിധ അസ്തിത്വവും കാണരുത് !

ഇത് തെറ്റായിട്ടുള്ള കാര്യങ്ങളാണ് പറയുന്നത്. അതുപോലെ തന്നെ മീഡിയ ഇതിന് കൊടുക്കുന്ന ഹൈപ്പ് !വളരെ തെറ്റാണ്. അവർ കൃത്യമായി പറയുന്നില്ല ഇവിടെ ഒരു ഫുള്‍ ബജറ്റ് അല്ല വോട്ട് ഓണ്‍ ഓണ്‍ അക്കൗണ്ട് ആണ് വേണ്ടത് എന്ന്.കാരണം ഇത് ഇലക്ഷൻ ഇയർ ആണ്. സർക്കാരിന് മേയ് 25 വരെയോ മറ്റോ കാലാവധി ഉള്ളു. അതിന് മുൻപ് എങ്ങനെയാണ് അവർ അടുത്ത ഒരു ഫുള്‍ വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നത് ???അത് അടുത്ത സർക്കാരിന്റെ അധികാരമാണ്. ഈ തട്ടിപ്പ് ജനങ്ങള്‍ മനസ്സിലാക്കണം