കെ റെയിലിന് പകരം ആർആർ ടിഎസ് അതിവേഗ പാത:തദ്ദേശ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കും:റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ: സംസ്ഥാന ബജറ്റിൽ നിരവധി ക്ഷേമ പദ്ധതികൾ

Spread the love

തിരുവനന്തപുരം: പിണറായി സർക്കാരിൻറെ അവസാനത്തെ ബജറ്റിൽ നിരവധി ക്ഷേമ പദ്ധതികൾ.

video
play-sharp-fill

ഏറെ സന്തോഷത്തോടെയും ബഹുമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞു.

ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 10 വർഷം മുമ്പത്തെ കേരളമല്ല, ഇന്ന് ഇത് ന്യൂനോർമൽ കേരളമാണ്. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചയ്ക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

* റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ

* ക്ഷേമ പെൻഷന് 14,500 കോടി

* മുഖ്യമന്ത്രിയുടെ കണക്‌ട് ടൂ വർക്ക് പദ്ധതിക്ക് 400 കോടി

* സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് പഞ്ചായത്തുതല സ്‌കീൽ കേന്ദ്രങ്ങൾ

* സാക്ഷരതാ പ്രേരകുമാർക്ക് പ്രതിമാസം 1000 രൂപ കൂട്ടി

* തദ്ദേശ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കും.

* സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് പഞ്ചായത്തുതല സ്‌കീൽ കേന്ദ്രങ്ങൾ

* പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ കൂട്ടി

* എംസി റോഡ് വികസനത്തിന് കിഫ്ബി വഴി 5317 കോടി രൂപ

* വയോജന സംരക്ഷണത്തിന് എൽഡേർലി ബജറ്റ്

* ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഇൻഷുറൻസ്

* സ്‌കൂൾ പാചക തൊഴിലാളികൾക്ക് ദിവസവേതനം 25 രൂപ കുട്ടി

* സർക്കാർ ജീവനക്കാർക്ക് ഡി.എ കുടിശ്ശിക നൽകും

* റവന്യു ഗ്രാന്റ് നിർത്തലാക്കി

* ഖരമാലിന്യ സംസ്‌കരണത്തിന് 160 കോടി

* അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനം ആയിരം രൂപ വർധിപ്പിച്ചു.

* തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി

* സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

* കെ റെയിലിന് പകരം ആർആർ ടിഎസ് അതിവേഗ പാത

* വിരമിച്ചവർക്ക് പുതിയ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി.