
തിരുവനന്തപുരം: കേരള സർക്കാരിന് കീഴിലുള്ള ഹാർബർ എഞ്ചിനീയറിങ് വകുപ്പില്‍ പുതുതായി വന്നിട്ടുള്ള ഡ്രാഫ്റ്റ്‌സ്മാൻ / ഓവർസീയർ തസ്തികയിലേക്ക് ഫെബ്രുവരി 04 വരെ അപേക്ഷിക്കാം.
കേരള പി.എസ്.സിക്ക് കീഴില്‍ നടക്കുന്ന റിക്രൂട്ട്മെന്റിലേക്ക് പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹാർബർ എഞ്ചിനീയറിങ് വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II/ ഓവർസീയർ ഗ്രേഡ് I (സിവില്‍) റിക്രൂട്ട്‌മെന്റ്.
Department : Harbour Engineering Department
Name of Post : Draftsman Grade I/Overseer Grade I (Civil)
CATEGORY NO: 724/2025
Last Date fo Application 04.02.2026
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 37,400 രൂപയ്ക്കും 79,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങി സംവര ണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
കേരള ഗവണ്‍മെന്റ് അംഗീകരിച്ച സിവില്‍ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ (മൂന്ന് വർഷത്തെ കോഴ്‌സ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



