എൻഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധം; ട്വന്‍റി 20യില്‍ നിന്ന് കൂട്ടരാജി; മുതലമടയില്‍ ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടി വിട്ടു

Spread the love

പാലക്കാട്: പാലക്കാട് മുതലമടയില്‍ ട്വന്‍റി -20യില്‍ നിന്നും കൂട്ടരാജി.

video
play-sharp-fill

എൻഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ചാണ് കൂട്ടത്തോടെ ട്വന്‍റി -20യില്‍ നിന്നും രാജി വെച്ചത്. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്‍റി -20യില്‍ ലയിച്ചിരുന്നു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ചവർ മുഴുവൻ ട്വന്‍റി -20യില്‍ നിന്നും രാജിവെച്ചു.

ജനകീയ വികസന മുന്നണിയായി തന്നെ തുടരാനാണ് രാജിവെച്ചവരുടെ തീരുമാനം. സാബു എം ജേക്കബ് പാർട്ടിയുമായി ആലോചിക്കാതെയാണ എൻഡിഎയിലെ ഘടകകക്ഷിയാകാൻ തീരുമാനിച്ചത് എന്നാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതലമടയില്‍ ചേർന്ന യോഗം ട്വന്‍റി -20യിലെ ലയനം അസാധുവായി പ്രഖ്യാപിച്ച്‌ ജനകീയ വികസന മുന്നണിയായി തുടരാൻ തീരുമാനിച്ചു. നെല്ലിയാമ്പതി , നെന്മാറ തുടങ്ങിയ പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രവർത്തകരും പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു. 50ഓളം പേരാണ് പാര്‍ട്ടി വിട്ടത്.