വീടിന്റെ രണ്ടാമത്തെ നിലയിലെ ടോയ്‌ലെറ്റിനുള്ളില്‍ ഉഗ്ര വിഷമുള്ള മൂര്‍ഖന്‍; എങ്ങനെയാണ് പാമ്പുകള്‍ മുകളിലെത്തുന്നത്

Spread the love

വേനൽ കടുത്തതോടെ പാമ്പുകൾ മാളങ്ങൾ വിട്ട് തണുപ്പ് തേടി സഞ്ചരിക്കുകയാണ്. ചൂട് വർദ്ധിക്കുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങൾ തേടി പാമ്പുകൾ പോകുന്നത് സാധാരണയാണ്. സാധാരണ 28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പാമ്പുകൾക്ക് സുഖമായി ജീവിക്കാൻ സാധിക്കും.

video
play-sharp-fill

വീടിന് ഉള്ളില്‍ പാമ്പുകള്‍ കയറുന്നതിന് നിരവധി കാരണങ്ങളുണ്ട്. വൃത്തിയില്ലാത്ത പരിസരവും അതുപോലെ തന്നെ വീടിനുള്ളില്‍ സാധനങ്ങള്‍ വാരി വലിച്ച് അലക്ഷ്യമായി ഇടുന്നതും പാമ്പുകളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിന് തുല്യമാണ്.

ഇപ്പോഴിതാ ഒരു വീടിന്റെ മുകളിലത്തെ നിലയിലെ ടോയ്‌ലെറ്റിനുള്ളില്‍ പാമ്പിനെ കണ്ടതാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. സാധാരണഗതിയില്‍ പാമ്പുകള്‍ ഉയരത്തിലേക്ക് കയറാറുണ്ടെങ്കിലും വീടുകളുടെ രണ്ടാമത്തെ നിലയിലേക്ക് എത്തുക കേട്ടുകേള്‍വിയുള്ള കാര്യമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് പുറത്ത് പെയിന്റ് ചെയ്തിരിക്കുന്ന മിനുസമുള്ള ഭാഗങ്ങളിലൂടെ പാമ്പുകള്‍ക്ക് ഇഴഞ്ഞ് മുകളിലേക്ക് എത്താന്‍ കഴിയില്ല. അതുപോലെ തന്നെ അവയ്ക്ക് പിവിസി പൈപ്പുകള്‍ വഴിയും കയറാന്‍ സാദ്ധ്യമല്ല.

സാധാരണഗതിയില്‍ താഴത്തെ നിലകളിലാണ് പാമ്പുകള്‍ കയറാറുള്ളത്. തുറന്നിടുന്ന വാതില്‍, ജനല്‍ എന്നിവവഴിയാണ് പാമ്പുകള്‍ അകത്തേക്ക് കയറുക. മുകളിലത്തെ നിലകളിലും ഇതുപോലെ തന്നെയാണ് സംഭവിക്കുന്നത്.

പാമ്പുകള്‍ മുകളിലത്തെ നിലയിലെത്തില്ലെന്ന വിശ്വാസത്തില്‍ നാം ജനലുകള്‍ തുറന്നിടും എന്നാല്‍ ഇവയ്ക്ക് മരങ്ങളുടെ മുകളില്‍ കയറാനുള്ള കഴിവുണ്ട്. പരുപരുത്ത മരത്തിലൂടെ ഇഴഞ്ഞ് മുകളിലെത്തുന്ന പാമ്പുകള്‍, ശിഖരങ്ങള്‍ ചാഞ്ഞ് നില്‍ക്കുകയാണെങ്കില്‍ അത് വഴി ജനാലകളിലൂടെ മുകളിലത്തെ നിലയില്‍ അനായാസം പ്രവേശിക്കും.