
മലപ്പുറം: വില്പനക്കായി കൈവശം വെച്ച 9.4 ഗ്രാം എം.ഡി.എം.എയുമായി കാരക്കാപറമ്പ് സ്വദേശി പൊലീസിന്റെ പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
മാരാന് തൊടിക ഖലീല്‍ (41) ആണ് അറസ്റ്റിലായത്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് ഇയാള്‍ എം.ഡി.എം.എ വില്പന നടത്തിയിരുന്നത്. സഞ്ചരിച്ചിരുന്ന ജീപ്പും ലഹരി വില്പനയിലൂടെ നേടിയ 23,400 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വില്പനക്കും സംഘം ചേര്‍ന്ന് ഉപയോഗിക്കാനുമാണ് മയക്കുമരുന്ന് കൈ വശം വെച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഡാന്‍സാഫ് എസ്.ഐ കെ.ആര്. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി. പി.ഒ മാരായ സിം.എം. മഹേഷ്, പി.പി. നിധേഷ്, ഡാന്‍സാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിന്‍ദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



