കോഴിക്കോട് മാളിക്കടവിലെ 26കാരിയുടെ കൊലപാതകം: സംഭവസ്ഥലത്ത് പരിശോധന നടത്തി പൊലീസ്

Spread the love

കോഴിക്കോട്: മാളിക്കടവിലെ 26കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. എലത്തൂർ പൊലീസിന്റെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരുമാണ് പരിശോധന നടത്തിയത്.

video
play-sharp-fill

പ്രതി വൈശാഖിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഈ മാസം 24നാണ് മാളിക്കടവിൽ പ്രവർത്തിക്കുന്ന വൈശാഖിന്റെ ഇൻഡസ്ട്രീസിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള സിസിടിവി പരിശോധനയിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.

ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയ വൈശാഖ്, ജ്യൂസിൽ ഉറക്കു ഗുളിക കലർത്തി നൽകി കഴുത്തിൽ കുരുക്കിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. നിലവിൽ റിമാൻഡിലായിരിക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടാണ് എലത്തൂർ പൊലീസ് കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകവും പീഡനവും ഉൾപ്പെടെയുള്ള വകുപ്പുകൾക്കൊപ്പം പോക്സോ വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.