
കോട്ടയം: എൻസിപിയിൽ നിന്ന് കേരളാ കോൺഗ്രസ് (എം) പാർട്ടിയിലെത്തിയ പി കെ. ആനന്ദക്കുട്ടനെ കെറ്റിയുസി (എം കോട്ടയം ജില്ലാ പ്രസിഡന്റായി നിയമിച്ചു. കേരളാ കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ് കെ. മാണി പി കെ. ആനന്ദക്കുട്ടനെ ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്തതായി കെ റ്റി യു സി എം സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാല അറിയിച്ചു.
പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം. പി കെ. ആനന്ദക്കുട്ടന്റെ രാഷ്ട്രീയ പരിചയവും സംഘടനാ കഴിവും കോട്ടയം ജില്ലയിൽ പാർട്ടിക്ക് കൂടുതൽ ശക്തി നൽകുമെന്ന് നേതൃത്വവൃത്തങ്ങൾ അഭിപ്രായപ്പെട്ടു.


