വാട്‌സ്‌ആപ്പില്‍ ഇതാ ‘ലോക്ക്ഡൗണ്‍ സ്റ്റൈല്‍’ സെറ്റിംഗ്‌സ്; ഇനി സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം എളുപ്പം: പുതിയ ഫീച്ചർ മെറ്റ അവതരിപ്പിച്ചു

Spread the love

വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ ശക്തമാക്കുന്നതിനായി “Strict Account Settings” എന്ന പുതിയ ഫീച്ചർ മെറ്റ അവതരിപ്പിച്ചു.

video
play-sharp-fill

സൈബർ ആക്രമണങ്ങളില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്ന ഈ സംവിധാനം പ്രധാനമായും ലക്ഷ്യമിടുന്നത് ഹാക്കിംഗ് ഭീഷണി നേരിടാൻ സാധ്യതയുള്ള പത്രപ്രവർത്തകർ ഉള്‍പ്പെടെയുള്ള വ്യക്തികളെയാണ്.

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍, മീഡിയ ഫയലുകള്‍, അറ്റാച്ച്‌മെന്റുകള്‍ എന്നിവ സ്വമേധയാ തടയാൻ ഈ ഫീച്ചറിലൂടെ സാധിക്കും. കൂടാതെ, അപരിചിതരായ വ്യക്തികള്‍ അയക്കുന്ന ലിങ്കുകളുടെ പ്രിവ്യൂ കാണിക്കുന്നതും ഇതിലൂടെ ഒഴിവാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്‌സ്‌ആപ്പിലെ സെറ്റിംഗ്സില്‍ പ്രൈവസി എന്ന ഓപ്ഷൻ എടുത്താല്‍ അതില്‍ ‘അഡ്വാൻസ്ഡ്’ എന്ന വിഭാഗത്തിന് കീഴില്‍ ഈ പുതിയ ഫീച്ചർ കാണാൻ കഴിയും. അവിടെ നല്‍കിയിട്ടുള്ള ടേണ്‍ ഓണ്‍ ബട്ടണ്‍ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് ഇത് എളുപ്പത്തില്‍ പ്രവർത്തനസജ്ജമാക്കാം.

തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകള്‍ വഴിയോ എപികെ ഫയലുകള്‍ വഴിയോ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കും മാല്‍വെയർ ആക്രമണങ്ങള്‍ക്കും തടയിടാനാണ് ലോക്ക്ഡൗണ്‍ ശൈലിയിലുള്ള ഈ പുതിയ സുരക്ഷാ ക്രമീകരണം വാട്‌സ്‌ആപ്പ് ഒരുക്കിയിരിക്കുന്നത്.

നിലവിലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷന് പുറമെ അക്കൗണ്ടുകള്‍ക്ക് ഇരട്ടി സുരക്ഷ നല്‍കാൻ ഈ ഫീച്ചർ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.