
പാലക്കാട്: പാലക്കയം കാഞ്ഞിരപ്പുഴയില്‍ ആദിവാസി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാർമല്‍ സ്കൂളിന് സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടി (40) ആണ് മരിച്ചത്.
രാത്രി കിടന്നുറങ്ങിയ യുവാവ് എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, മരണത്തില്‍ ദുരൂഹതകളില്ലെന്ന് കല്ലടിക്കോട് പൊലീസ് അറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


