ബരാമതിയില്‍ വിമാനാപകടം: വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിശദമായി പരിശോധിക്കും; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

Spread the love

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്.

video
play-sharp-fill

അപകട സ്ഥലത്തെ അവശിഷ്ടങ്ങള്‍ സൂക്ഷമമായി പരിശോധിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിക്കും. വ്യോമയാന മന്ത്രാലയം, ഡിജിസിഎയോട് റിപ്പോർട്ട് തേടി. അജിത് പവാറിന്റെ മരണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പ്രമുഖർ അനുശോചനം അറിയിച്ചു.

 

അപകട സ്ഥലത്തെ അവശിഷ്ടങ്ങള്‍ സൂക്ഷമമായി പരിശോധിക്കുകയാണ് ഡിജിസിഎ. പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങള്‍ അടങ്ങിയ കോക്ക് പിറ്റ് വോയിസ് റെക്കോർഡർ പരിശോധിക്കും. ATC യുമായി നടത്തിയ ആശയവിനിമയങ്ങളും പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയെങ്കിലും വിമാനം പൂർണ്ണമായും കത്തി നശിച്ചിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കിയ ദുരന്തത്തില്‍ അജിത് പവാറിനൊപ്പം അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. മറ്റ് നാലുപേരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ടു. അജിത് പവാർ അടക്കം ഇവരില്‍ രണ്ട് പേർ പൈലറ്റുമാരും രണ്ട് പേർ യാത്രക്കാരുമായിരുന്നു.

ലാൻഡിംഗിനിടെ തകർന്നുവീണ വിമാനം നിമിഷങ്ങള്‍ക്കകം കഷണങ്ങളായി ചിന്നിച്ചിതറുന്നതാണ് വീഡിയോയിലുള്ളത്. റണ്‍വേ ലക്ഷ്യമാക്കി താഴ്ന്നിറങ്ങിയ വിമാനം നിയന്ത്രണം വിട്ട് നിലംപതിക്കുകയും വലിയ സ്ഫോടനത്തോടെ തകരുകയുമായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

വിമാനം നിലത്ത് പതിച്ച ആഘാതത്തില്‍ എൻജിനും മറ്റ് ഭാഗങ്ങളും വേർപെട്ട് ദൂരേക്ക് തെറിച്ചുപോയി. ഇതിന് പിന്നാലെ വിമാനം പൂർണ്ണമായും തീപിടുത്തത്തില്‍ അമരുകയായിരുന്നു. അജിത് പവാറിന്റെ മൃതദേഹം ഉടൻ വസതിയിലേക്ക് കൊണ്ടുപോകും.