സിനിമ പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ പ്രശസ്ത ഗായകൻ അര്‍ജിത് സിങ്; സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കുന്നത് തുടരുമെന്നും താരം

Spread the love

മുംബൈ: സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ പ്രശസ്ത പിന്നണി ഗായകൻ അരിജിത് സിങ്.

video
play-sharp-fill

താരത്തിന്റെ പ്രഖ്യാപനം ഇന്ത്യൻ സംഗീത ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ വിവരം അറിയിച്ചത്.

നിലവില്‍ ഏറ്റെടുത്ത കരാറുകള്‍ പൂർത്തിയാക്കുമെങ്കിലും ഭാവിയില്‍ സിനിമകള്‍ക്കായി പുതിയ പാട്ടുകള്‍ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതൊരു അദ്ഭുതകരമായ യാത്രയാണെന്ന് അരിജിത് പറയുന്നു. ദൈവം എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു. ഭാവിയില്‍ ചെറിയ കലാകാരനായി കൂടുതല്‍ പഠിക്കാനും സ്വന്തമായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹിക്കുന്നു.

പിന്നണി ഗായകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും, സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കുന്നത് തുടരുമെന്ന് അദ്ദേഹം മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.