മഹാരാഷ്ട്രയിൽ ലാൻ്റിംഗിനിടെ വിമാനം തകർന്നുവീണു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനത്തിലുണ്ടായിരുന്നതായി സൂചന

Spread the love

മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നുവീണ് അപകടം. മരാഹാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനത്തിലുണ്ടായിരുന്നതായി സൂചന. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

video
play-sharp-fill

ലാൻ്റിംഗിനിടെയാണ് അപകടം ഉണ്ടായത്. സ്വകാര്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം പൂർണ്ണമായും കത്തി നശിച്ചു. അജിത് പവാറുള്‍പ്പെടെ 4 പേർ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായി വാർത്താ ഏജൻസികള്‍ സ്ഥിരീകരിക്കുന്നുണ്ട്.