അയ്മനം വില്ലേജ് സർവ്വീസ് സഹകരണബാങ്ക് ലൈബ്രറി & റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി: എഴുത്തുകാരൻ ഔസേഫ് ചിറ്റക്കാടിനെ ആദരിച്ചു.

Spread the love

അയ്മനം :വില്ലേജ് സർവ്വീസ് സഹകരണബാങ്ക് ലൈബ്രറി & റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.

video
play-sharp-fill

പുരോഗമന കലാസാഹിത്യസംഘം കോട്ടയം ജില്ലാ സെക്രട്ടറി ആർ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. മീനടം കാവ്യകലാസാഹിത്യ വേദിയുടെ സർഗ്ഗശ്രീ

സാഹിത്യപുരസ്കാരം നേടിയ എഴുത്തുകാരൻ ഔസേഫ് ചിറ്റക്കാടിനെ ലൈബ്രറിക്കുവേണ്ടി ആദരിക്കുകയും ലൈബ്രറി നടത്തിയ സർഗ്ഗോത്സവ വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈബ്രറി പ്രസിഡൻ്റ് ഒ.ആർ.പ്രദീപ്കുമാർ അദ്ധ്യക്ഷനായി. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം കെ.കെ.അനിൽകുമാർ റിപ്പബ്ലിക്ദിന സന്ദേശം നൽകി.

ഔസേഫ് ചിറ്റക്കാട് ആദരവിന് നന്ദി പറഞ്ഞു. ലൈബ്രറി ജോ.സെക്രട്ടറി ജി.പ്രസാദ് സ്വാഗതവും കമ്മറ്റി അംഗം പി.പി.ശാന്തകുമാരി കൃതജ്ഞതയും പറഞ്ഞു.