ദേവന് വിളമ്പുന്നതിന് മുൻപ് മന്ത്രിക്ക് സദ്യവിളമ്പി; ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയകൾ ഇന്ന് തുടങ്ങും

Spread the love

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയകൾ ഇന്നാരംഭിക്കും. ഭഗവാന് വിളമ്പുന്നതിന് മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയതായിരുന്നു സംഭവം. അഷ്ടമിരോഹിണി സദ്യ ദിവസമായിരുന്നു സംഭവം.

video
play-sharp-fill

ദേവന് നിവേദിക്കും മുൻപ് ദേവസ്വം മന്ത്രി വിഎൻ വാസവന് സദ്യ വിളമ്പിയത് വിവാദമായത്. തുടർന്ന് ക്ഷേത്രം തന്ത്രിയാണ് ആചാരലംഘനം ഉണ്ടായെന്നും പരിഹാരം നടത്തണമെന്നും നിർദ്ദേശിച്ചത്.

ഇന്ന് വൈകിട്ട് അഞ്ചിന് വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും ഫെബ്രുവരി അഞ്ചിന് സദ്യയും നടത്തും. അഷ്ടമിരോഹിണി സദ്യ ദിനത്തില്‍ ഉണ്ടാക്കിയ എല്ലാ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫെബ്രുവരി അഞ്ചിന് സദ്യ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group