ആദിത്യയുടെ മരണം; ദുരൂഹത ഒഴിയുന്നില്ല; കൊറിയൻ സുഹൃത്തിന്റെ പേരില്‍ നടന്നത് കബളിപ്പിക്കലോ?ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും

Spread the love

കൊച്ചി: പാറക്കുളത്തിൽ മരിച്ച നിലയില്‍ കാണപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല.

video
play-sharp-fill

കുട്ടിയുടെ ബാഗിൽ ഉണ്ടായിരുന്ന ബുക്കിൽനിന്ന് ലഭിച്ച ഇംഗ്ലീഷിൽ എഴുതിയ മൂന്നു പേജ് വരുന്ന കുറിപ്പിലാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിനെ കുറിച്ചും സുഹൃത്ത് ദിവസങ്ങൾക്കു മുൻപ് മരിച്ചതിനെ കുറിച്ചും പറഞ്ഞിട്ടുള്ളത്.

കുട്ടിയുടെ നോട്ട്ബുക്കിൽ കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും ഉണ്ട്. അച്ഛനും അമ്മയ്ക്കും തന്നോട് വലിയ സ്‌നേഹം ഉണ്ടെന്നും എന്നാലും സുഹൃത്തിന്റെ മരണം താങ്ങാനാവുന്നതല്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണെന്നുമാണ് കുറിപ്പിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കുട്ടി കബളിപ്പിക്കപ്പെട്ടതാണോ എന്നുള്ള സംശയമുണ്ട്. കുട്ടിയുടെ ഫോൺ ലോക്ക് ചെയ്ത നിലയിലാണ്. ഫോൺ പരിശോധിച്ചാലേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന നിലപാടിലാണ് പോലീസ്.

ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് മരിച്ച ആദിത്യ. ചൊവ്വാഴ്ച രാവിലെ 7.45ന് ട്യൂഷനും തുടർന്ന് സ്കൂളിലേക്കുമായി പോയ ആദിത്യയെ വൈകാതെ അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ ബാഗും ലഞ്ച് ബോക്സും അടക്കമുള്ളവ കരയിൽ വച്ച നിലയിലാണ് കണ്ടെത്തിയത്.

തുടർന്ന് ഇവ പരിശോധിച്ചപ്പോഴാണ് 4 പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. ഇതിലാണ് തന്റെ സുഹൃത്തായ കൊറിയൻ വംശജൻ ഈ മാസം 19ന് അപകടത്തിൽ മരിച്ചെന്നും ഈ വിഷമം സഹിക്കാൻ കഴിയുന്നില്ലെന്നും എഴുതിയിരിക്കുന്നത്.