അണ്ടര്‍ 19 ലോകകപ്പ്;സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് 204 റണ്‍സിന്റെ കൂറ്റന്‍ ജയം;6 റണ്‍സിനിടെ 6 വിക്കറ്റ് നഷ്ടം

Spread the love

ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്കു തകർപ്പൻ ജയം.

video
play-sharp-fill

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിഹാന്‍ മല്‍ഹോത്രയുടെ (107 പന്തില്‍ പുറത്താവാതെ 109) സെഞ്ചുറികരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് നേടിയത്. അഭിഗ്യാന്‍ കുണ്ടു (62 പന്തില്‍ 61), വൈഭവ് സൂര്യുവന്‍ഷി (30 പന്തില്‍ 52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 37.4 ഓവറില്‍ 148ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉദ്ധവ് മോഹന്‍, ആയുഷ് മാത്രെ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയത്തോടെ സൂപ്പര്‍ സിക്‌സ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമതായി. ഇരുവര്‍ക്കും മൂന്ന് പോയിന്റ് വീതമാണെങ്കില്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ ഒന്നാമതാവുകയായിരുന്നു.

62 റണ്‍സെടുത്ത ലീറോയ് ചിവൗലയ്ക്ക് മാത്രമാണ് സിംബാബ്‌വെ നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. കിയാന്‍ ബ്ലിഗ്നോട്ട് (37), തതേന്ദ് ചിമുഗോരോ (29) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

ഒരു ഘട്ടത്തില്‍ നാലിന് 142 റണ്‍സെന്ന നിലയില്‍ ആയിരുന്ന സിംബാബ്‌വെയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം ആറ് റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു. നേരത്തെ, ആദ്യ ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ വിക്കറ്റ് അഞ്ചാം ഓവറില്‍ തന്നെ നഷ്ടമായിരുന്നു.

സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ 44 റണ്‍സാണ് ഉണ്ടായിരുന്നത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെയ്ക്ക് (21) നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. വൈഭവിനൊപ്പം 56 റണ്‍സ് കൂട്ടിചേര്‍ത്ത് മാത്ര മടങ്ങി.

വൈകാതെ വൈഭവിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 30 പന്തുകള്‍ നേരിട്ട താരം നാല് വീതം സിക്‌സും ഫോറും നേടി. വേദാന്ത് ത്രിവേദിയും (15) നിരാശപ്പെടുത്തിയതോടെ നാലിന് 130 എന്ന നിലയിലായി ഇന്ത്യ.

ചെറിയ തകര്‍ച്ച നേരിട്ടെങ്കിലും മല്‍ഹോത്ര – കുണ്ടു സഖ്യത്തിന്റെ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ ഇരുവരും 113 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 36-ാം ഓവറില്‍ കുണ്ടു പോയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. കനിഷ്‌ക് ചൗഹാനും (3) തിളങ്ങാന്‍ സാധിച്ചില്ല.