പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു

Spread the love

പയ്യന്നൂർ: വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു. പ്രസന്നൻ എന്നയാളുടെ ബൈക്കാണ് കത്തിച്ചത്.

video
play-sharp-fill

പ്രസന്നന്റെ നേതൃത്വത്തിൽ ആയിരുന്നു ഇന്നലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയത്. നിലവില്‍ ബൈക്ക് കത്തിച്ചതിനെതിരെ പ്രസന്നൻ പരാതി നൽകിയിട്ടുണ്ടെങ്കിലും ആ‍ർക്കെതിരെയും ആരോപണം ഉയർത്തിയിട്ടില്ല.

ഇന്ന് രാവിലെയാണ് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയതെന്നും പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും പ്രസന്നൻ പറഞ്ഞു. സിസിടിവികൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തും. അതേസമയം ഇന്നാണ് വി കുഞ്ഞികൃഷ്ണൻ വിഷയത്തിൽ പയ്യന്നൂർ ഏരിയ കമ്മിറ്റി യോ​ഗം ചേരുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു കഴിഞ്ഞ ദിവസം പ്രകടനം നടന്നത്. ഇവര്‍ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചു.

കണ്ണൂര്‍ ജില്ലാസെക്രട്ടറി കെ കെ രാഗേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത് ഔദ്യോഗികമായി അറിയിച്ചത്.