മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; സ്വർണ്ണക്കൊള്ളയുംരക്തസാക്ഷി ഫണ്ട് തട്ടിപ്പും ചർച്ചയാവും; ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും തുടരും

Spread the love

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. ശബരിമല സ്വർണ്ണക്കൊള്ള സർക്കാരിനെതിരെ വീണ്ടും ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

video
play-sharp-fill

ഒപ്പം പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിയതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത് ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചക്ക് കൊണ്ടുവരാൻ സാധ്യത ഉണ്ട്. അടിയന്തര പ്രമേയ നോട്ടീസ് ആയി സ്വർണ്ണക്കൊള്ള കൊണ്ടുവരുമോ എന്നതിലാണ് ആകാംക്ഷ.

ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group