ബംഗ്ലാദേശിന് പിന്നാലെ പാകിസ്ഥാനും; ട്വന്റി20 ലോകകപ്പ് ബഹിഷ്കരിക്കാൻ നീക്കം

Spread the love

ഡല്‍ഹി: അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാൻ പാകിസ്ഥാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.

video
play-sharp-fill

ഇന്ത്യക്കെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ബഹിഷ്കരിക്കുകയോ ടൂർണമെന്റില്‍ നിന്ന് പൂർണമായി വിട്ടുനില്‍ക്കുകയോ ചെയ്യാനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നീക്കം.

പി.സി.ബി മേധാവി മുഹ്സിൻ നഖ്‌വിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ വിഷയം ചർച്ച ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂർണമെന്റില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതില്‍ സർക്കാർ തീരുമാനം എടുക്കുമെന്നും വിദേശത്തുള്ള പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് മടങ്ങിയെത്തുമ്പോള്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം തേടുമെന്നും നഖ്‌വി അറിയിച്ചു.

അതേസമയം ടൂർണമെന്റില്‍ നിന്ന് പാകിസ്ഥാൻ പിൻമാറിയാല്‍ പാകിസ്ഥാൻ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഐസിസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ചില മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.