മഞ്ഞപ്പടയുടെ പുതിയ സുല്‍ത്താൻ; കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ മുന്നേറ്റനിരയിലേക്ക് പുതിയ വിദേശ താരമായി ഫ്രഞ്ച് വിങ്ങർ കെവിൻ യോക്ക്

Spread the love

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ മുന്നേറ്റനിരയിലേക്ക് പുതിയ വിദേശ താരമായി ഫ്രഞ്ച് വിങ്ങർ കെവിൻ യോക്ക് എത്തുന്നു.

video
play-sharp-fill

29 കാരനായ താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള യോക്ക്, വേഗതയിലും പന്തുമായുള്ള മുന്നേറ്റങ്ങളിലും മികവ് പുലർത്തുന്ന താരമാണ്.

1.82 മീറ്റർ ഉയരമുള്ള താരം ഇരു പാദങ്ങള്‍ കൊണ്ടും പന്ത് നിയന്ത്രിക്കാൻ മിടുക്കനാണ്. ഇത് ബ്ലാസ്റ്റേഴ്‌സിന്‍റെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ വൈവിധ്യം നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രീസിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗുകളില്‍ നിന്നുള്ള അനുഭവസമ്പത്തുമായാണ് കെവിൻ യോക്ക് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2024-25 സീസണില്‍ ഗ്രീക്ക് സൂപ്പർ ലീഗില്‍ ലെവാഡിയാക്കോസ് എഫ്.സിക്കായി കളിച്ച അദ്ദേഹം പിന്നീട് പി.എ.ഇ ചാനിയയെയും പ്രതിനിധീകരിച്ചു.

പാരിസ് സെന്‍റ് ജെർമന്‍റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന യോക്ക്, കരിയറില്‍ ഇതുവരെ 84 മത്സരങ്ങളില്‍ നിന്നായി 7 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഗ്രീസിലെയും ഫ്രാൻസിലെയും ലീഗുകളില്‍ നിന്നുള്ള ഈ പരിചയസമ്പത്ത് ഐഎസ്‌എല്ലിലും ടീമിന് ഗുണകരമാകും.