യാത്രക്കാർക്ക് സന്തോഷ വാർത്ത..!; എറണാകുളം- കായംകുളം എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിച്ചു

Spread the love

കോട്ടയം: എറണാകുളം- കായംകുളം (16309/10) എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. വൈകീട്ട് 4.34ന് സർവീസ് നടത്തുന്ന ട്രെയിനിനാണ് ഏറ്റുമാനൂരില്‍ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സിന്റെ നേതൃത്വത്തില്‍ ഡിവിഷണല്‍ മാനേജർക്കും ദക്ഷിണ റെയില്‍വേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നില്‍ സുരേഷ് എംപിക്കും നല്‍കിയ കത്തിലാണ് നടപടി. എല്ലാ യാത്രക്കാരുടെയും സന്തോഷത്തില്‍ പങ്കുചേരുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

video
play-sharp-fill

കോട്ടയത്ത് നിന്ന് പുറപ്പെട്ടാല്‍ പിറവം, തൃപ്പൂണിത്തുറ സ്റ്റേഷനില്‍ മാത്രമായിരുന്നു ഇതുവരെ സ്റ്റോപ്പ് ഉണ്ടായിരുന്നത്.

ഏറ്റുമാനൂരിലെ സമയക്രമം ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ നമ്ബർ 16309: എറണാകുളത്ത് നിന്ന് കായംകുളത്തേക്കുള്ള എക്സ്പ്രസ് മെമു ഏറ്റുമാനൂരില്‍ രാവിലെ എത്തുന്നതും പുറപ്പെടുന്നതുമായ സമയം: 09.42/09:43.

ട്രെയിൻ നമ്ബർ 16310: കായംകുളത്ത് നിന്ന് എറണാകുളത്തേക്കുള്ള എക്സ്പ്രസ് മെമു ഏറ്റുമാനൂർ എത്തുന്നതും പുറപ്പെടുന്നതുമായ സമയം : 04:34/04:35