
കോട്ടയം: സർവ്വീസിലെ പ്രവർത്തന മികവിന് അംഗീകാരമായി ലഭിച്ച എസ് ഐ പദവിയുടെ തിളക്കത്തിൽ സന്തോഷ് കെ നായർ.
കോട്ടയം പോലീസ് സ്റ്റേഷനിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ എസ് എച്ച് ഒ റെജി.പി ജോസഫ് സന്തോഷ് കെ നായരെ ഔദ്യോഗികമായി സ്റ്റാർ അണിയിച്ചു. ഈ വലിയ നേട്ടത്തിന് സാക്ഷിയായി സ്ഥാനകയറ്റം ലഭിച്ച ഉദ്യോഗസ്ഥൻ്റെ ഭാര്യയും ഇതേ സ്റ്റേഷനിൽ ജോലി ചെയ്തുവരുന്ന എ എസ് ഐ യുമായ സജനയും ഉണ്ടായിരുന്നത് ചടങ്ങിന് ഇരട്ടിമധുരം നൽകുകയായിരുന്നു.
യൂണിഫോമിൽ തൻ്റെ വിജയത്തിന് സാക്ഷിയായി ഭാര്യയുടെ സാന്നിധ്യം ഉണ്ടായിരുന്നത് സ്റ്റേഷനിലെ സഹപ്രവർത്തകർക്ക് കൗതുകവും ഹൃദ്യവുമായ അനുഭവമായി. 25 വർഷത്തിനുശേഷം സ്ഥാനക്കയറ്റം ലഭിച്ച ഇദ്ദേഹത്തിൻ്റെ സേവനത്തിനും കൃത്യനിഷ്ഠക്കും ലഭിച്ച അംഗീകാരമാണ് ഈ പ്രമോഷൻ എന്ന് റെജി പി ജോസഫ് അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


