കാമുകനായ ഡോക്ടർ വിവാഹം കഴിച്ചതില്‍ പക; ഭാര്യയായ വനിത ഡോക്ടര്‍ക്ക് എച്ച്‌ഐവി അടങ്ങിയ രക്തം കുത്തിവെച്ചു; സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

Spread the love

വനിതാ ഡോക്ടറുടെ ശരീരത്തില്‍ എച്ച്‌ഐവി അടങ്ങിയ രക്തം കുത്തിവെച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കുർണൂലിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്സായ ബി.ബോയ വസുന്ധര (34), കോങ്ക ജ്യോതി (40), രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്. വസുന്ധരയുടെ മുൻ കാമുകനായ ഡോക്ടറുടെ ഭാര്യയായ യുവതിയുടെ ശരീരത്തിലാണ് എച്ച്‌ഐവി അടങ്ങിയ രക്തം കുത്തിവെച്ചത്.

video
play-sharp-fill

ഈ മാസം ജനുവരി  9ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ജനുവരി 10നാണ് കർണൂല്‍ ത്രീ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റർ ചെയ്തത്. വസുന്ധരയും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ‍ഡോക്ടർ പ്രണയത്തില്‍ നിന്നും പിന്മാറുകയും സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറായ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയുമായിരുന്നു. ഇത് വസുന്ധരയെ വല്ലാതെ നിരാശപ്പെടുത്തി. പിന്നാലെയാണ് ഡോക്ടറുടെ ഭാര്യയെ ഉപദ്രവിക്കാനായി വസുന്ധര പദ്ധതിയിട്ടത്.

കുർണൂല്‍ സർക്കാർ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെയാണ് എച്ച്‌ഐവി ബാധിതനായ ഒരാളുടെ രക്ത സാമ്പിള്‍ വാങ്ങിയത്. ഗവേഷണ ആവശ്യത്തിനെന്ന് പറഞ്ഞാണ് ഇവർ രക്ത സാമ്പിള്‍ ശേഖരിച്ചത്.  അത് വസുന്ധരയുടെ വീട്ടില്‍ സൂക്ഷിച്ചു, തുടർന്ന് ജനുവരി ഒമ്പതിന് ഉച്ചഭക്ഷണം കഴിക്കാനായി തന്റെ സ്കൂട്ടറില്‍ വനിത ഡോക്ടർ വീട്ടിലേക്ക് മടങ്ങുമ്പോള്‍ സ്കൂട്ടറിലെത്തിയ രണ്ടുപേർ മനഃപൂർവം ഡോക്ടറെ ഇടിച്ചു വീഴ്ത്തി. ശേഷം വസുന്ധരയും ബൈക്കിലെത്തിയവരും സഹായിക്കാനെന്ന വ്യാജേന ‍ഡോക്ടറുടെ അടുത്തേയ്ക്ക് എത്തി. ഡോക്ടറെ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെ എച്ച്‌ഐവി പോസറ്റീവായ രക്തം കുത്തിവെച്ചു. രക്തം കുത്തിവെച്ചതിനു ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിനിടെ ഡോക്ടർ പ്രതികളെത്തിയ വാഹനത്തിന്റെ നമ്പർ എഴുതിയെടുത്തിരുന്നു. ഇത് പൊലീസിനെ ഏല്‍പ്പിച്ചു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വനിത ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണ്.