
ഡൽഹി: വിവാഹ വാഗ്ദാനം നല്‍കി 10 വർഷമായി വീട്ടുജോലിക്കാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ നടൻ നദീം ഖാൻ അറസ്റ്റില്‍. 41 വയസ്സുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടനെ അറസ്റ്റ് ചെയ്തത്.
ജനുവരി 22നായിരുന്നു അറസ്റ്റ്.
യുവതി വ്യത്യസ്ത നടന്മാരുടെ വീട്ടുജോലിക്കാരിയായി ജോലി ചെയ്ത വന്ന സ്ത്രീയാണ്. എന്നാല്‍ കഴിഞ 10 വർഷം കൊണ്ട് ഇവർ നടൻ നദീം ഖാന്റെ വീട്ടില്‍ മാത്രമാണ് ജോലി ചെയ്യുന്നത്.
ഇതിനിടയില്‍ ഇരുവരും അടുപ്പത്തിലായെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനെ തുടർന്ന് നദീം ഖാനുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടു എന്നും ആണ് സ്ത്രീ പരാതിയില്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പിന്നീട് നടൻ വിവാഹത്തിന് വിസമ്മതിച്ചതോടെയാണ് യുവതി പരാതി നല്‍കിയത്. കേസ് ആദ്യം വെർസോവ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. പിന്നീട് മാല്‍വാനി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
നടൻ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.



