
വൈക്കം :താലൂക്ക് ഡിഫൻസ് എക്സ് സർവീസ് മെൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി നടത്തി. തലയോലപറമ്പ് പള്ളിക്കവലയ്ക്ക് സമീപത്തെ ഓഫീസ് അങ്കണത്തിൽ പതാക ഉയർത്തിയശേഷം നടന്ന യോഗത്തിൽ രക്ഷാധികാരി പി.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു.
പ്രസിഡൻ്റ് സി.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘടനകൾക്ക് അതീതമായി വിമുക്ത ഭടനെന്ന ഒരുവികാരത്തിൽ ഒന്നിച്ചുനിൽക്കണമെന്നും വിമുക്തഭടൻമാർ
ഉയർത്തുന്ന ആവശ്യങ്ങൾ നേടിയെടുക്കാൻ നമുക്ക് കഴിയണ്ടമെന്നും രക്ഷാധികാരി പി.ആർ. തങ്കപ്പൻ അഭിപ്രായപ്പെട്ടു.വൈസ് പ്രസിഡൻ്റ് ചക്രപാണി കേശവൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്രട്ടറി പി. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി മധുര പലഹാര വിതരണം നടത്തി സ്നേഹം പങ്കിട്ടാണ് വിമുക്തഭടൻമാർ മടങ്ങിയത്.



