ചെന്നൈയിൽ വർഷങ്ങളായി ചായക്കട നടത്തുന്ന രജനി ആരാധകന്റെ കടയിൽ ഇപ്പോഴും പൊറോട്ടയ്ക്ക് 5 രൂപ: സ്വർണ മാലയും സമ്മാനങ്ങളും നൽകി ആദരിച്ച് സാക്ഷാൽ രജനികാന്ത്

Spread the love

ചെന്നൈ: വർഷങ്ങളായി മധുരയില്‍ ചെറിയ ചായക്കട നടത്തുകയാണ് കടുത്ത രജനി ആരാധകനായ രജനി ശേഖർ. ചെറിയ വിലയില്‍ സാധനങ്ങള്‍ വില്‍ക്കുന്ന ശേഖറിന്റെ കടയില്‍ കാലങ്ങളായി അഞ്ച് രൂപയ്ക്കാണ് പൊറോട്ട നല്‍കുന്നത്.
കഴിഞ്ഞ ദിവസം തന്റെ ഇഷ്ട താരം നേരിട്ട് വീട്ടിലേക്ക് വിളിപ്പിച്ചപ്പോള്‍ എന്തായിരിക്കും കാര്യമെന്ന് ശേഖറിന് അറിയില്ലായിരുന്നു.

video
play-sharp-fill

സ്വർണമാലയും സമ്മാനങ്ങളുമാണ് തന്റെ ആരാധകന് രജനികാന്ത് സമ്മാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രജനികാന്തിന്റെ പ്രവൃത്തിയെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ് ശേഖർ തന്റെ ഇഷ്ടതാരമായ രജനികാന്തിനെ കണ്ടത്.

അതേസമയം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ആണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം. രജനിക്കൊപ്പം വമ്പൻ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ആദ്യ ഭാഗത്തില്‍ മാത്യു എന്ന കഥാപാത്രമായെത്തിയ മോഹൻലാല്‍ രണ്ടാം ഭാഗത്തിലുണ്ടെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോളിവുഡില്‍ നിന്നും ഷാരൂഖ് ഖാൻ രജനിക്കൊപ്പം കൈകോർക്കുന്നുവെന്നും അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരുന്നു. ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ ഷാരൂഖിന്റെ കാര്യം വെളിപ്പെടുത്തിയത്.

കൂടാതെ ജയിലറയില്‍ വർമൻ എന്ന വില്ലനായി എത്തിയ വിനായകൻ രണ്ടാം ഭാഗത്തിന്റെ ഭാഗമാവുന്നുണ്ടെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജയിലർ 2 വില്‍ ഒരു ഗസ്റ്റ് റോള്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. രജനിയോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ചിത്രത്തിന്റെ ഭാഗമായതെന്നും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞിരുന്നു.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.

അതേസമയം, രണ്ടാം ഭാഗം വരുമ്പോള്‍ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 600 കോടിയിലധികമാണ് ആദ്യ ഭാഗം നേടിയത്.